മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പന്താവൂരിലാണ് സംഭവം നടന്നത്. വട്ടംകുളം സ്വദേശികളായ മേനോപറമ്പില്‍ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആറു മാസം മുന്‍പാണ് സംഭവം നടന്നത്. പന്താവൂര്‍ സ്വദേശിയായ ഇര്‍ഷിദാനെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. കൊലപ്പെടുത്തിയ ശേഷം മൃതശരീരം കിണറ്റില്‍ തളളിയെന്നാണ് സൂചന. മൃതദേഹം കണ്ടെത്താനുളള ശ്രമം പൊലീസ് തുടങ്ങിയെന്നും അറിയിച്ചു.