പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഉത്തര്‍പ്രദേശില്‍ 17,58,000 കുടുംബങ്ങള്‍ക്ക് വീട് നല്‍കി സര്‍ക്കാര്‍. എല്ലാവര്‍ക്കും ഭവനം എന്ന നേട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചോദനത്തിലൂടെ സംസ്ഥാനം കരസ്ഥമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ലൈറ്റ് ഹൗസ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള ലൈറ്റ് ഹൗസ് പദ്ധതിയില്‍ ഉത്തര്‍പ്രദേശിനെ ഉള്‍പ്പെടുത്തിയതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.