പ്രമുഖ ഛായാഗ്രാഹകന്‍ സാനുജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ബിജുമേനോനും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അടുത്തവര്‍ഷം ജനുവരിയില്‍ തീയേറ്ററിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഷറഫുദ്ദീന്‍, സൈജുകുറുപ്പ്, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

പ്രമുഖ സംവിധായകന്‍ ആഷിക് അബുവിന്റെ ഓ പി എം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ക്യാമറ കൈകാര്യ ചെയ്യുന്നത്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. യാക്സസണ്‍ പെരേര, നേഹാ നായര്‍ എന്നിവരുടേതാണ് ചിത്രത്തിന്റെ സംഗീതം. രജ്ഞിത് അമ്പാടിയാണ് മേക്കപ്പ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കലാ സംവിധാനം നിര്‍വഹിക്കുന്നത് ജ്യോതിഷ് ശങ്കറാണ്.