തെലങ്കാനയില്‍ കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 426 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളില്‍ 3 പേര്‍ മരിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത് 2,86,815 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 2,79,456 പേര്‍ രോഗമുക്തിരായി. 1,544 പേര്‍ മരിച്ചു.സജീവ രോഗികള്‍ 8,514 പേര്‍. തെലങ്കാനയിലെ രോഗമുക്തി നിരക്ക് 97.43 ശതമാനമായിട്ടുണ്ട്. കൊവിഡ് മരണ നിരക്ക് 0.53 ശതമാനം.