തൃശൂര്‍: തൃശൂര്‍ തോട്ടപ്പടി ദേശീയപാതയില്‍ വോള്‍വോ ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരുക്കേറ്റു. കൊച്ചി വൈറ്റിലയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

രാത്രി പത്തരയോടെയായിരുന്നു അപകടം. കൊച്ചി വൈറ്റിലയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

മുന്നില്‍ പോയ ബൈക്കില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ഡിവൈഡറില്‍ കയറി ബസ് മറിയുകയായിരുന്നു. 19 യാത്രക്കാര്‍ ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളുടെ തലയ്ക്ക് പരുക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഇടപെട്ടു. യാത്രക്കാരെ പല വണ്ടികളില്‍ ആശുപത്രിയിലേയ്‌ക്ക് മാറ്റിയത് നാട്ടുകാരാണ്. സ്ഥിരം അപകടമേഖലയാണിത്. കഴിഞ്ഞ ദിവസം ലോറി ഇവിടെ മറിഞ്ഞിരുന്നു. സംഭവസ്ഥലത്ത് മണ്ണുത്തി പൊലീസ് എത്തി ഗതാഗതം സാധാരണ നിലയിലാക്കി.