ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം. അതേസമയം, ആശ്വാസജയം തേടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കളത്തിലിറങ്ങുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

നെഞ്ചുവേദന; കപില്‍ ദേവ് ആശുപത്രിയില്‍, അടിയന്തര ശസ്‌ത്രക്രിയ

ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഒന്‍പത് കളികളില്‍ നിന്ന് ആറ് വിജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് രോഹിത് ശര്‍മയും സംഘവും ഇപ്പോള്‍ നില്‍ക്കുന്നത്.
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കാര്യം പരുങ്ങലിലാണ്. പത്ത് കളികള്‍ പൂര്‍ത്തിയാക്കിയ ധോണിക്കും സംഘത്തിനും ഇതുവരെ ജയിക്കാന്‍ സാധിച്ചത് മൂന്ന് കളികളില്‍ മാത്രം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാര്‍ കൂടിയാണ് ചെന്നൈ.