ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ ഖെദീര യുവന്റസ് വിട്ട് ഇംഗ്ലണ്ടിലേക്ക് എത്തിയിരിക്കുക ആണ്. താരം എവര്‍ട്ടണുമായി ചര്‍ച്ച നടത്താന്‍ ആണ് ഇംഗ്ലണ്ടില്‍ എത്തിയത്. ഉടന്‍ തന്നെ താരം എവര്‍ട്ടണില്‍ കരാര്‍ ഒപ്പുവെച്ചേക്കും. എവര്‍ട്ടണെ കൂടാതെ സ്പര്‍സും താരത്തെ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. യുവന്റസുമായി താരത്തിന് ഇനിയും കരാര്‍ ബാക്കി ഉണ്ട് എങ്കിലും പുതിയ പരിശീലകന്‍ പിര്‍ലോ അവസരം ഒന്നും നല്‍കാത്തതാണ് താരം ക്ലബ് വിടാന്‍ കാരണം.

അവസാന അഞ്ചു വര്‍ഷമായി യുവന്റസിനൊപ്പം ഉള്ള താരമാണ് ഖെദീര. യുവന്റസിനൊപ്പം ഈ അഞ്ചു വര്‍ഷങ്ങളില്‍ അഞ്ചു ലീഗ് കിരീടങ്ങളും മൂന്നു ഇറ്റാലിയന്‍ കപ്പും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇറ്റാലിയന്‍ ലീഗില്‍ ഇതുവരെ 90ല്‍ അധികം മത്സരങ്ങള്‍ യുവന്റസിനായി കളിച്ച താരമാണ്. ഖെദീര. പക്ഷെ പരിക്കും പ്രകടനങ്ങളില്‍ സ്ഥിരതയില്ലാത്തതും ആയ താരത്തെ എവര്‍ട്ടണ്‍ കാങ്ങുന്നതില്‍ ആരാധകര്‍ക്ക് വലിയ താല്പര്യമില്ല. ഇറ്റലി വിട്ട് ജര്‍മ്മനിയിലേക്കോ അമേരിക്കയിലോ പോകാന്‍ ഖെദീര ശ്രമിച്ചു എങ്കിലും നല്ല ഓഫറുകള്‍ ഒന്നും വന്നില്ല. അതാണ് ഇംഗ്ലണ്ടിലേക്ക് എത്തിയത്.