കണ്ണൂര്‍: പുതുവത്സരത്തില്‍ കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ടി നടത്തിയ സംഘം അറസ്റ്റില്‍. ഒരു യുവതിയടക്കം ഏഴ് പേരാണ് എംഡിഎംഎ ഉള്‍പെടെയുള്ള മയക്കുമരുന്നുമായി പിടിയിലായത്. അഞ്ചുലക്ഷത്തിന്റെ മയക്കുമരുന്നുകള്‍ സംഘത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തു.

ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ വച്ചായിരുന്നു മയക്കുമരുന്ന് പാര്‍ടിക്കായി കൊണ്ടുവന്ന എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തത്. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് വയനാട് ജില്ലകളില്‍ നിന്നുള്ള യുവാക്കളാണ് പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തയായി തളിപ്പറമ്ബ് എക്‌സൈസ് വിഭാഗം അറിയിച്ചു.