റിയാദ് : കൊറോണ ബാധിതരില്‍ 2665 പേര് മാത്രമാണ് ചികിത്സയില്‍ ഉള്ളതെന്ന് സൗദി ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതില്‍ 368 പേരുടെ നില ഗുരുതരമാണ്. പുതുതായി 140 കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിച്ചതോടെ
സൗദിയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണം 362741 കടന്നു.

കൂടാതെ 9 മരണങ്ങളും, 171 രോഗമുക്തിയും കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ മരണം 6223ഉം, രോഗമുക്തി 353853 ഉം കടന്നു. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ വീണ്ടെടുക്കല്‍ നിരക്ക് 97.54 ശതമാനമായി ഉയര്‍ന്നതായും മന്ത്രാലയം അറിയിച്ചു