കൊ​ച്ചി: ലാ​നി​ന പ്ര​തി​ഭാ​സം കേ​ര​ള​ത്തിെന്‍റ വ​ട​ക്ക്- പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണി​നെ ബാ​ധി​ച്ച​തോ​ടെ കു​റ​ഞ്ഞ​ത് 26 ശ​ത​മാ​നം മ​ഴ. ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​വ് മ​ഴ ല​ഭി​ച്ച നാ​ലാ​മ​ത്തെ തു​ലാ​വ​ര്‍​ഷ​മാ​ണി​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കി​ഴ​ക്ക​ന്‍ പ​സ​ഫി​ക്കി​ല്‍ സ​മു​ദ്ര ഉ​പ​രി​ത​ല ഊ​ഷ്മാ​വ് കു​റ​യു​ന്ന​താ​ണ് ലാ​നി​ന പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണം. ഇ​ത്ത​വ​ണ ലാ​നി​ന തു​ട​ങ്ങി​യ​ത് സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ്. ഇ​ത് ബാ​ധി​ക്കു​ന്ന വ​ര്‍​ഷ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം, പ്ര​ത്യേ​കി​ച്ച്‌​ തു​ലാ​വ​ര്‍​ഷം കു​റ​വാ​യി​രി​ക്കു​മെ​ന്ന​താ​ണ് അ​നു​ഭ​വം.
കേ​ര​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം വ്യാ​പ​ക​മാ​യി ല​ഭി​ച്ച മ​ഴ 2021​െന്‍​റ ക​ണ​ക്കി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ക. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ര്‍ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണിേ​ന്‍​റ​താ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന മ​ഴ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് ​അ​വ​സാ​നി​ച്ച​തി​നാ​ലാ​ണി​ത്. ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​നെ​യാ​ണ് തു​ലാ​വ​ര്‍​ഷ സീ​സ​ണാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

ഒ​റ്റ​പ്പെ​ട്ട മ​ഴ​യാ​ണ് വ്യാ​ഴാ​ഴ്ച പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ങ്കി​ലും എ​ല്ലാ ജി​ല്ല​യി​ലും ല​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച​യോ​ടെ കു​റ​യു​ന്ന മ​ഴ ജ​നു​വ​രി അ​ഞ്ചു​മു​ത​ല്‍ എ​ട്ടു​വ​രെ വീ​ണ്ടു​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ ശാ​സ്ത്ര​ജ്ഞ​ന്‍ രാ​ജീ​വ​ന്‍ എ​രി​ക്കു​ളം ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

14 ശ​ത​മാ​നം കൂ​ടു​ത​ല്‍ ല​ഭി​ച്ച കാ​സ​ര്‍​കോ​ട്​ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ഇ​ത്ത​വ​ണ ശ​രാ​ശ​രി​യെ​ക്കാ​ള്‍ കു​റ​വാ​യി​രു​ന്നു മ​ഴ. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 58 ശ​ത​മാ​നം കു​റ​വ് മ​ഴ ല​ഭി​ച്ച​പ്പോ​ള്‍ പാ​ല​ക്കാ​ട്‌ -45 ശ​ത​മാ​നം, തൃ​ശൂ​ര്‍ -43, തി​രു​വ​ന​ന്ത​പു​രം -37, കൊ​ല്ലം -31, വ​യ​നാ​ട് -29, ആ​ല​പ്പു​ഴ -29, എ​റ​ണാ​കു​ളം -17, കോ​ഴി​ക്കോ​ട് -16, പ​ത്ത​നം​തി​ട്ട -12, ഇ​ടു​ക്കി -11, ക​ണ്ണൂ​ര്‍ -എ​ട്ട് ശ​ത​മാ​നം എ​ന്നി​ങ്ങ​നെ മ​ഴ കു​റ​ഞ്ഞു.

491.6 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 365.3 മി​ല്ലി​മീ​റ്റ​റാ​ണ് കി​ട്ടി​യ​ത്. ഇ​തി​നു​മു​മ്ബ്​ 2016ല്‍ 185 ​എം.​എം, 2012ല്‍ 312, 2000​ല്‍ 361 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കു​റ​വ് മ​ഴ ല​ഭി​ച്ച​ത്. 625 മി​ല്ലി​മീ​റ്റ​ര്‍ അ​ധി​കം മ​ഴ ല​ഭി​ച്ച 2019ലേ​ത് ക​ഴി​ഞ്ഞ 70 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച 10ാമ​ത്തെ തു​ലാ​വ​ര്‍​ഷം ആ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.