ല​ണ്ട​ന്‍: പു​തു​വ​ത്സ​ര​ത്തി​ല്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നോ​ട് വി​ട​പ​റ​ഞ്ഞ് ബ്രി​ട്ട​ന്‍ സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് 48 വ​ര്‍​ഷ​ത്തെ ബ​ന്ധ​മു​പേ​ക്ഷി​ച്ച്‌ ബ്രി​ട്ട​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വി​ട്ട​ത്.

നാ​ല​ര​വ​ര്‍​ഷം നീ​ണ്ട ബ്രെ​ക്സി​റ്റ് ച​ര്‍​ച്ച​ക​ള്‍​ക്കും വോ​ട്ടെ​ടു​പ്പു​ക​ള്‍​ക്കും ശേ​ഷ​മാ​ണ് ന​ട​പ​ടി. ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ലെ ഇ​രു​സ​ഭ​ക​ളും ചേ​ര്‍​ന്ന് പാ​സാ​ക്കി​യ ബ്രെ​ക്സി​റ്റ് ബി​ല്ലി​ന് ബു​ധ​നാ​ഴ്ച എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യും അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ ബി​ല്‍ നി​യ​മ​മാ​യി.

ബ്രി​ട്ട​ന്‍ യൂ​റോ​പ്പി​ല്‍​നി​ന്ന് 2020 ജ​നു​വ​രി​യി​ല്‍ വേ​ര്‍​പ്പെ​ട്ട​താ​ണ്. എ​ന്നാ​ല്‍ ഇ​ന്ന​ലെ​വ​രെ​യു​ള്ള പ​രി​വ​ര്‍​ത്ത​ന​കാ​ല​ഘ​ട്ട​ത്തി​ല്‍ ബ​ന്ധം പ​ഴ​യ​പോ​ലെ തു​ട​ര്‍​ന്നു. ഇ​ന്നു മു​ത​ല്‍ ഒ​രു ബ​ന്ധ​വു​മി​ല്ല. വ്യാ​പാ​ര കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ബ്രി​ട്ട​നും യൂ​റോ​പ്പും ക​രാ​റു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്