ഖത്തറില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 107 പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തതായി റിപ്പോര്‍ട്ട്. രാജ്യത്തെ 1990 നിയമം നമ്ബര്‍ 19 പ്രകാരം പകര്‍ച്ചവ്യാധി നിവാരണത്തിന്റെ ഭാഗമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വരും ദിവസങ്ങളിലും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ അധികൃതര്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിക്കപെടുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ശക്തമായ ശിക്ഷ ലഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.