കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിന പരേഡിന് നിയന്ത്രണം ഏര്‍പ്പെടുത്തി.വിജയ് ചൗക്കില്‍നിന്ന് ആരംഭിച്ച്‌ ചെങ്കോട്ടയില്‍ അവസാനിക്കുന്നതിനു പകരം നാഷണല്‍ സ്റ്റേഡിയം വരെയായിരിക്കും പരേഡ്. കാഴ്ചക്കാരുടെ എണ്ണവും കുറയ്ക്കും.

ഇത്തവണ 25,000 പേര്‍ക്കായിരിക്കും പ്രവേശനം. 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ കയറ്റില്ല. പരേഡില്‍ പങ്കെടുക്കാനായി രണ്ടായിരത്തോളം കരസേനാ ഭടന്മാര്‍ നവംബര്‍ അവസാനം ഡല്‍ഹിയിലെത്തിയിരുന്നു. പരിശോധനയില്‍ ഇവരില്‍ 150 പേര്‍ക്ക് കോവിഡ് കണ്ടെത്തി. ആര്‍ക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ല.