വെല്ലിങ്ടണ്‍: പുതുവര്‍ഷ പുലരിയില്‍ ലോകം. 2021 ആദ്യം പിറന്നത് ന്യൂസിലാന്‍ഡില്‍. രാജ്യത്തെ ഓക്ക് ലന്‍ഡിലാണ് 2021 ആദ്യമെത്തിയത്. ഓക്ക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് ആഘോഷ പൂര്‍വമാണ് 2021നെ വരവേറ്റത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനാല്‍ ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ഒരു വിലക്കുമില്ലായിരുന്നു. എന്നാല്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വലിയ ആഘോഷ പരിപാടികളാണ് കിരിബാത്ത് ദ്വീപില്‍ സംഘടിപ്പിച്ചിരുന്നത്. കണ്‍ ചിമ്മുന്ന കരിമരുന്ന് പ്രയോഗം തന്നെയായിരുന്നു ആകര്‍ഷകമായത്. ഓക്ക് ലന്‍ഡിന് പുറമെ വെല്ലിങ്ടണിലും പുതുവര്‍ഷം പിറന്നു. എവിടെയും ആഘോഷപൂര്‍വമാണ് പുതിയ വര്‍ഷത്തെ വരവേറ്റത്.

ന്യുസിലാന്‍ഡിന് പുറമെ സമീപ ദ്വീപുകളിലും രാജ്യങ്ങളിലുമൊക്കെ പുതുവര്‍ഷമെത്തും. സമോവ ക്രിസ്മസ് ഐലന്‍ഡ് എന്നിവിടങ്ങളിലാണ് ന്യുസിലാന്‍ഡിന് പിന്നാലെ പുതുവര്‍ഷമെത്തുന്നത്. അധികം വൈകാതെ തന്നെ ജപ്പാനിലെ ടോക്യോയിലും ചൈനയിലും സിംഗപ്പുര്‍ സിറ്റിയിലുമൊക്കെ പുതുവര്‍ഷമെത്തും. ഈ സ്ഥലങ്ങളിലെല്ലാം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ജപ്പാനിലും ചൈനയിലും സിംഗപ്പുരിലും പുതുവര്‍ഷമെത്തിയശേഷമായിരിക്കും ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ 2021 പിറവി കൊള്ളുന്നത്. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ് , ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുന്നത്.