കുവൈത്ത് സിറ്റി: താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച്‌ രാജ്യം വിടുന്നതിനോ താമസരേഖ നിയമവിധേയമാക്കുന്നതിനോ അനുവദിച്ച സമയം ജനുവരി 31 വരെ നീട്ടി കുവൈത്ത് സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ തുടര്‍ന്ന് ഡിസംബര്‍ 21 മുതല്‍ ജനുവരി 2 വരെ കുവൈത്ത് വിമാനത്താവളം അടച്ചിരുന്നു. ഈ സാഹചര്യത്തെ തുടര്‍ന്നാണ് കുവൈത്ത് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്.

താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച്‌ രാജ്യം വിടുന്നതിനോ താമസരേഖ നിയമവിധേയമാക്കുന്നതിനോ ജനുവരി ഒന്ന് വരെയാണ് കുവൈത്ത് ആഭ്യന്തരമന്ത്രാലയം പൊതുമാപ്പ് അനുവദിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെയായിരുന്നുി സമയപരിധി. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് അപ്രതീക്ഷിതമായി വിമാത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് പലര്‍ക്കും മടങ്ങിപ്പോക്ക് സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് കലാവധി നീട്ടാന്‍ ഉത്തരവിട്ടത്.

പുതിയതായി അനുവദിച്ച സമയപരിധിക്കുള്ളില്‍ താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച്‌ രാജ്യം വിടുന്നതിനോ താമസരേഖ നിയമവിധേയമാക്കുന്നതിനോ ഉള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാല്‍ സമയപരിധിക്ക് ശേഷം പിടിയിലാകുന്നവരെ രാജ്യത്ത് ഒരിക്കലും പ്രവേശിപ്പിക്കാന്‍ സാധിക്കാത്ത വിധത്തില്‍ നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.