തിരക്കഥാകൃത്തായും അതിനുശേഷം അഭിനേതാവായും ജനമനസ്സുകളില്‍ ഇടം പിടിച്ചതിന് പിന്നാലെ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധാനത്തൊപ്പിയും അണിയാന്‍ ഒരുങ്ങുന്നു. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇരുവരും പുതിയ സംവിധാന ചിത്രത്തെക്കുറിച്ച്‌ പ്രഖ്യാപനം നടത്തിയത്.

ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷണന്‍ എന്നിവര്‍ തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കും.