കല്‍പറ്റ: ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കിഴക്കോത്ത് പാലക്കല്‍ പി.രാമനാഥന്‍ (61) ആണ് മരിച്ചിരിക്കുന്നത്. വയനാട്ടില്‍ നിന്ന്​ കോഴിക്കോട്​ ഭാഗത്തേക്ക് ലോറിയുമായി പോകവേ കല്‍പറ്റ വെള്ളാരംകുന്നില്‍വെച്ച്‌ രാമനാഥന്‍ കുഴഞ്ഞു വീഴുകയായിരുന്നു ഉണ്ടായത്. തുടര്‍ന്ന് പുറകില്‍ വരികയായിരുന്ന ഓട്ടോ ഡ്രൈവര്‍ അജീഷിന്‍റെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ കല്‍പറ്റയിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞില്ല.