സ്റ്റോക്ഹോം: ജനിതകമാറ്റം വന്ന കൊവിഡ് സ്വീഡനിലും സ്ഥിരീകരിച്ചു. 4 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചതെന്ന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
”ജനിതകമാറ്റം സംഭവിച്ച കൊവിഡ് രോഗം ഏത് സമയത്തും കണ്ടെത്താമെന്ന് പ്രതീക്ഷിച്ചിരുന്നു. അതീവ ശ്രമകരമായ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധിതരെ കണ്ടെത്താനായത്”- ഏജന്‍സിയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ആണ്ട്രസ് തെഗ്നല്‍ എഴുതിത്തയ്യാറാക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 21ാം തിയ്യതി മുതല്‍ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിര്‍ത്തി രാജ്യമായ ഡെന്മാര്ക്കില് നിന്നുളളവര്‍ക്കും യാത്രാനിരോധനമേര്പ്പെടുത്തിയിട്ടുണ്ട്.
29 സ്വീഡിഷുകാരുമായി ഒരു ബ്രിട്ടീഷ് വിമാനം ശനിയാഴ്ച സ്റ്റോക്ക് ഹോമില്‍ ഇറങ്ങിയിരുന്നു. നാല് ഫിന്ന്സ് സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു. 33 പേരുടെ കൊവിഡ് പരിശോധനയും നെഗറ്റീവായതായി സ്വീഡിഷ് പത്രം സ്വെന്‍സ്ക റിപോര്‍ട്ട് ചെയ്തു.
ജനുവരി ഒന്നിനു ശേഷം രാജ്യത്തെത്തുന്ന വിദേശികള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സ്വീഡിഷ് ആഭ്യന്തര മന്ത്രി മൈക്കള്‍ ഡാംബെര്ഗ് അറിയിച്ചു. എന്നാല്‍ സ്വദേശികള്‍ക്ക് നിയമം ബാധകമല്ല, കാരണം സ്വീഡിഷ് പൗരന്മാരെ രാജ്യത്തെത്തുന്നതിനെ നിയമപരമായി തടയാന്‍ ആര്‍ക്കും അവകാശമില്ല.