തൃശ്ശൂര്‍: ദേശീയപാതയിലെ കുതിരാനില്‍ വാഹനാപകടം. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ലോറികളും കാറുമുള്‍പ്പെടെ ഏഴ്‌ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. പുലര്‍ച്ചെ 6.45നായിരുന്നു സംഭവം.

നിയന്ത്രണം നഷ്ടപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്ന് വന്ന ചരക്ക് ലോറി മുന്നിലും എതിര്‍ദിശയിലുമായി വരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. രണ്ടു കാറുകളിലും ബൈക്കുകളിലുമാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് ഈ വാഹനങ്ങള്‍ നിയന്ത്രണം വിട്ടതോടെ മുന്നിലുണ്ടായിരുന്നു മറ്റ് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.കാറിലും ബൈക്കിലുമുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായിത്തുടരുന്നു. ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്നായിരുന്നു ലോറിയുടെ നിയന്ത്രണം നഷ്ടമായത്.