കൊച്ചി : ലൈഫ് മിഷന്‍ കരാര്‍ ലഭിച്ചാല്‍ സ്വപ്ന അടക്കമുള്ളവര്‍ക്ക് 30% കമ്മീഷന്‍ നല്‍കാനായിരുന്നു തുടക്കത്തില്‍ ധാരണയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. തുക ചെലവിനത്തില്‍ കാണിക്കാനായിരുന്നു പദ്ധതിയെന്നും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തി.

ഒരുകോടി യു.എ.ഇ ദിര്‍ഹം (ഏകദേശം 20 കോടി രൂപ) ചെലവിട്ടു 100 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ചര്‍ച്ച ചെയ്തപ്പോഴാണ് ഈ തീരുമാനമെടുത്തതെന്ന് സന്തോഷ് ഈപ്പന്‍ ഇന്നലെ മൊഴിനല്‍കി. ഫ്ലാറ്റുകളുടെ എണ്ണം പിന്നീട് 140 ആക്കിയതോടെ 20% കമ്മീഷന്‍ നല്‍കാമെന്ന് തീരുമാനിച്ചു. അപ്പോഴും ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടിയത്. പക്ഷേ, കരാറിനെക്കുറിച്ച്‌ വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതോടെ അത് തകിടം മറിഞ്ഞുവെന്നും ആദായനികുതി വകുപ്പിനോട് സന്തോഷ് ഈപ്പന്‍ സമ്മതിച്ചു.