ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം എട്ട് കോടി ഇരുപത്തി രണ്ട് ലക്ഷം പിന്നിട്ടു. 17,95,044 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസില്‍ ഒന്നരലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊമ്ബത് ലക്ഷം കടന്നു. 3,46,442 പേര്‍ മരണമടഞ്ഞു. 1.18 കോടി പേര്‍ സുഖം പ്രാപിച്ചു. അതേസമയം പുതിയ കൊവിഡ് വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചു.
രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 1,02,45,326 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2,60, 678 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1,48,475 ആയി ഉയര്‍ന്നു.

തൊണ്ണൂറ്റിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. എഴുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,92,716 പേര്‍ മരിച്ചു. അറുപത്തിയാറ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.