പാകിസ്ഥാന്‍ ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. 101 റണ്‍സിനാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്ങ്സില്‍ 431 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 239 റണ്‍സ് നേടാനെ കഴിഞ്ഞൊള്ളു.

192 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡ് 180/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 372 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് 271 റണ്‍സ് എടുക്കാനെ സാധിച്ചൊള്ളു. ഫവദ് ആലം ( 102 ) , മുഹമ്മദ് റിസ്വാന്‍ ( 60 ) എന്നിവരാണ് പാകിസ്ഥാന് വേണ്ടി രണ്ടാം ഇന്നിങ്ങ്സില്‍ മികച്ച പ്രകടനം നടത്തിയത്. എന്നാല്‍ മറ്റ് താരങ്ങള്‍ പെട്ടെന്ന് പുറത്തായത് ടീമിന് തിരിച്ചടിയായി.
ആദ്യ ഇന്നിങ്ങ്സില്‍ വില്യംസണിന്റെ സെഞ്ചുറിയുടെ മികവിലാണ് ന്യൂസിലന്‍ഡ് 431 റണ്‍സെടുത്തത്. ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് മത്സരത്തിലെ താരം. രണ്ട് മല്‍സരങ്ങള്‍ ഉള്ള പരമ്ബര ന്യൂസിലന്‍ഡ് 1-0 മുന്നിലെത്തി. ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ്