കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന് ജാ​മ്യ​മി​ല്ല. എ​റ​ണാം​കു​ളം എ​സി​ജെ​എം കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ക​ള്ള​ക്ക​ട​ത്തി​ല്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ ശിവശങ്കറിന്‌ പ​ങ്കു​ണ്ടെ​ന്ന് ക​ണ്ട കോ​ട​തി ജാ​മ്യാ​പേ​ക്ഷ തള്ളുകയായിരുന്നു.

ശി​വ​ശ​ങ്ക​റി​നെ​തി​രെ കൂ​ട്ടു​പ്ര​തി​ക​ളു​ടെ ശ​ക്ത​മാ​യ മൊ​ഴി​യു​ണ്ട്. ഉ​ന്ന​ത വ്യ​ക്തി​ക​ള്‍​ക്ക് കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ന്ന് മൊ​ഴി​ക​ളി​ല്‍ വ്യ​ക്ത​മാ​ണ്. പ്ര​തി​ക​ളു​ടെ ര​ഹ​സ്യ​മൊ​ഴി​യി​ലും ഉ​ന്ന​ത വ്യ​ക്തി​ക​ളു​ടെ സ്വാ​ധീ​നം വെ​ളി​വാ​കു​ന്നു​ണ്ട്.