യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 1,578 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. 1,538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായിരുന്നു ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്ത ഉയര്‍ന്ന പ്രതിദിന രോഗനിരക്ക്. ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു.1,550 പേര്‍ രോഗമുക്തി നേടി.

120,710 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍113,364 പേര്‍ രോഗമുക്തി നേടി. 474 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ 6,872 പേര്‍ ചികിത്സയിലാണ്.