കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മ്മലാ ജിമ്മിയെ പ്രസിഡന്‍്റായി തെരഞ്ഞെടുത്തു. സിപിഎമ്മിലെ ടി.എസ് ശരത് വൈസ് പ്രസിഡന്‍്റായി. 22ല്‍ 14 അംഗങ്ങളുടെ പിന്തുണയാണ് ഇരുവര്‍ക്കും ലഭിച്ചത്. ജനപക്ഷം അംഗം ഷോണ്‍ ജോര്‍ജ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ അട്ടിമറിയിലൂടെ ഇടതുമുന്നണി ഭരണം പിടിച്ചു. രണ്ട് ജനപക്ഷ അംഗങ്ങള്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തതോടെ, സിപിഎമ്മിലെ ജോര്‍ജ് അത്തിയാലില്‍ പ്രസിഡന്‍്റ് ആയി. പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളില്‍ ബിജെപി അധികാരം ഏറ്റു. കോട്ടയം ഉഴവൂര്‍ പഞ്ചായത്തില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ അംഗം ജോണിസ് പി സ്റ്റീഫന്‍ യുഡിഎഫ് പിന്തുണയോടെ പ്രസിഡന്‍്റായി.
നറുക്കെടുപ്പ് നടന്ന നാല് പഞ്ചായത്തുകളില്‍ മൂന്നിടത്ത് എല്‍ഡിഎഫിന് ഭരണം ലഭിച്ചു. മുളക്കുളം, മാഞ്ഞൂര്‍, എരുമേലി പഞ്ചായത്തുകളില്‍ ഇടതുമുന്നണി അധികാരമേറ്റു. ഭരണങ്ങാനം പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു

The post കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മ്മലാ ജിമ്മി പ്രസിഡന്റായി.