കൊല്ലം : പത്തനാപുരത്തെ കടശ്ശേരിയില്‍ നിന്നും നാലു മാസത്തിലധികമായി കാണാതായ രാഹുലിന്റെ വീട് സന്ദര്‍ശിച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. യൂറ്റൂബ് ഉള്‍പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള രാഹുലിനെ വനപ്രദേശത്തോടു ചേര്‍ന്നുള്ള വീട്ടില്‍ നിന്നു ഒരു സുപ്രഭാതത്തില്‍ കാണാതാകുകയായിരുന്നു. വനത്തിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു തുമ്ബും ലഭിച്ചിരുന്നില്ല. വളരെയധികം പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ അംഗമായ രാഹുലിന്റെ അച്ഛനമ്മമാരുടെ മകനു വേണ്ടിയുള്ള അന്വേഷണത്തിനു നിയമപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം ഉറപ്പു കൊടുത്തിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് ജി വാര്യര്‍ ഈക്കാര്യം പറഞ്ഞത്.
കുറിപ്പിന്റെ പൂര്‍ണരൂപം…
കൊല്ലം ജില്ലയിലെ പത്തനാപുരം കടശ്ശേരിയില്‍ നാലു മാസത്തിലധികമായി കാണാതായിട്ടുള്ള രാഹുല്‍ എന്ന കുട്ടിയുടെ വീട് സന്ദര്‍ശിച്ചു.
യൂറ്റൂബ് ഉള്‍പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള രാഹുലിനെ വനപ്രദേശത്തോടു ചേര്‍ന്നുള്ള വീട്ടില്‍ നിന്നു ഒരു സുപ്രഭാതത്തില്‍ കാണാതാകുകയായിരുന്നു. സാമ്ബത്തികമായി വളരെയധികം പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ അംഗമായ രാഹുലിന്റെ അച്ഛനമ്മമാരുടെ മകനു വേണ്ടിയുള്ള അന്വേഷണത്തിനു നിയമപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പു കൊടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കാനായി ഹൈക്കോടതിയെ സമീപിക്കും .
ബിജെപി കൊല്ലം ജില്ല സെക്രട്ടറി വി.എസ് ജിതിന് ദേവ് , ബിജെപി പുന്നല മേഖല പ്രസിഡന്റ് അജീഷ്, സെക്രട്ടറി വിഷ്ണു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആര്യ അനൂപ്, ഹരികുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.