റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി കീപ്പള്ളി പരിയേടത്ത് വീട്ടില്‍ അബ്ദുല്‍ സലാം (50) കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് മരിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ്‌ നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു ഇദ്ദേഹത്തെ.

വീട്ടില്‍ വിശ്രമത്തില്‍ കഴിയുമ്പോള്‍ രണ്ടാമതും ഹൃദയാഘാതം ഉണ്ടാക്കുകയാണ് ചെയ്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജുബൈലില്‍ ഉള്ള അബ്ദുല്‍ സലാം 18 വര്‍ഷമായി ഒരു റസ്റ്റോറന്റില്‍ ജീവനക്കാരനാണ്. രണ്ടുവര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. പിതാവ് മുഹമ്മദാലി ജുബൈലില്‍ ജോലി ചെയ്തിരുന്നു.