കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഇന്ന് 236 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, ഒരൊറ്റ മരണവും രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വരെ 932 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
248 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 1,46,056 ആയി. മാസങ്ങള്‍ക്കു ശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം നാലായിരത്തില്‍ താഴെയായി, 3,105ല്‍ എത്തി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞ് 43 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,586 സ്രവപരിശോധന നടത്തി. ഇതുവരെ നടന്ന സ്രവപരിശോധനയുടെ എണ്ണം 12,49,114.