ഹരിപ്പാട് : ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധിക൯ അറസ്റ്റില്‍ . കണ്ടല്ലൂര്‍ ദ്വാരകയില്‍ ദേവരാജനെ(71)യാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുന്‍പ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി.

കൊല്ലം ശക്തികുളങ്ങരയിലുളള സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിലുളള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.