ന്യൂ​ഡ​ല്‍​ഹി: കേ​സു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്​ കു​റ​​ക്കാ​ന്‍, നി​യ​മ​വ്യ​വ​ഹാ​ര​ങ്ങ​ള്‍​ക്കു മു​ന്നേ​യു​ള്ള മ​ധ്യ​സ്​​ഥ സം​വി​ധാ​നം രാ​ജ്യ​മെ​ങ്ങും നി​ര്‍​ബ​ന്ധ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്ക​ണ​​മെ​ന്ന ഹ​ര​ജി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്​ സു​പ്രീം കോ​ട​തി നോ​ട്ടീ​സ്. ഇ​ക്കാ​ര്യ​ത്തി​ല്‍ നാ​ലാ​ഴ്​​ച​ക്കു​ള്ളി​ല്‍ നി​ല​പാ​ട്​ അ​റി​യി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യ​ത്തി​നും വി​വി​ധ ഹൈ​കോ​ട​തി​ക​ള്‍​ക്കു​മാ​ണ്, ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ​യു​​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച്​ നോ​ട്ടീ​സ്​ അ​യ​ച്ച​ത്.

വി​വി​ധ കോ​ട​തി​ക​ളി​ല്‍ കേ​സു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ന്‍ സ​മാ​ന്ത​ര, നി​യ​മ​വ്യ​വ​ഹാ​ര​പൂ​ര്‍​വ മ​ധ്യ​സ്​​ഥ സം​വി​ധാ​ന​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ യൂ​ത്ത്​ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ്​ ഇ​ന്ത്യ​യും അ​ഡ്വ. സ​ന്‍​പ്രീ​ത്​ സി​ങ്​ അ​ജ്​​മാ​നി​യും സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ ന​ട​പ​ടി.

ഇ​ത്ത​രം സ​മാ​ന്ത​ര സം​വി​ധാ​ന​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​ക്കി അ​തി​ലൂ​ടെ ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക്​ പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ബാ​ലി​ശ​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക്​ ആ​ളു​ക​ള്‍ കോ​ട​തി​യി​ലെ​ത്തു​ന്ന​തും അ​തു​വ​ഴി കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തും​ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന്​ ഹ​ര​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

”പ​ര​സ്​​പ​രം പ​രാ​തി​ക​ളി​ല്ലാ​തെ​യും കാ​ല​താ​മ​സ​മി​ല്ലാ​തെ​യും ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​നും കോ​ട​തി​ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ അ​മി​ത ചെ​ല​വ്​ ഒ​ഴി​വാ​ക്കാ​നും മ​ധ്യ​സ്​​ഥ സം​വി​ധാ​നം വ​ഴി സാ​ധ്യ​മാ​ണ്​” -ഹ​ര​ജി​ക്കാ​ര്‍ ബോ​ധി​പ്പി​ച്ചു.