കൊച്ചി: എന്നെ സര്‍ എന്നു വിളിക്കരുത്. ഈ ആടയാഭരണങ്ങളെല്ലാം കൗണ്‍സില്‍ യോഗത്തിലേ യുള്ളൂ. മേയറുടെ ചേംബറിലേക്ക് എന്താവശ്യവുമായും ആര്‍ക്കും കടന്നുവരാം’ പറയുന്നത് മറ്റാ രുമല്ല, കൊച്ചിയുടെ സ്വന്തം മേയര്‍ എം അനില്‍കുമാര്‍.പുതിയ മേയര്‍ക്ക് ആശംസകള്‍ പറയുന്ന തിനിടെ ഒരു കൗണ്‍സിലര്‍ സര്‍ എന്ന് വിളിച്ചപ്പോഴാണ് മേയറുടെ പ്രതികരണം.
കൊച്ചിയുടെ വളര്‍ച്ചയില്‍ സാംസ്‌കാരികമായ മാറ്റമാണ് ലക്ഷ്യമിടുന്നത്.എല്ലാവരും ചേര്‍ന്ന് പുതിയ കൊച്ചിയെ രേഖപ്പെടുത്തുന്നതാകും ആ മാറ്റം. പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളി കള്‍ക്കൊപ്പവും മേയറുണ്ടാകും. പാവപ്പെട്ടവര്‍ എന്തെങ്കിലും ആവശ്യങ്ങളുമായി മുന്നില്‍ വരു മ്ബോള്‍ അത് മേയറാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് തോന്നണം. കൗണ്‍സിലര്‍മാര്‍ ഏറ്റവും പ്രധാനപ്പെട്ട ആളുകളാണെന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവണം. അതില്‍ ഭരണ, പ്രതിപക്ഷ വിവേചനം ഉണ്ടാകരുതെന്നും മേയര്‍ ഓര്‍മ്മിപ്പിച്ചു.
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായിരിക്കും മുന്‍ഗണന. കേന്ദീകൃത മാലിന്യ നിര്‍മ്മാ ര്‍ജന പ്ലാന്റിനൊപ്പം തന്നെ വികേന്ദ്രീകൃത മാലിന്യ നിര്‍മ്മാര്‍ജനത്തിനും പ്രാധാന്യം നല്‍കും.മാലി ന്യ പ്രശ്നം പരിഹരിക്കുക എന്നത് കോര്‍പറേഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാ ണെന്നും മേയര്‍ പറഞ്ഞു.