ന്യൂ ഡല്‍ഹി: ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ചൈനയെ ഞെട്ടിക്കുന്ന സുപ്രധാനമായ തീരുമാനവുമായി ഇന്ത്യ. ഇന്ത്യയുടേയും ഫ്രാന്‍സിന്‍്റെ റാഫേല്‍ യുദ്ധവിമാനങ്ങള്‍ സംയുക്തമായി അടുത്ത വര്‍ഷം ജനുവരി മൂന്നാം വാരം ജോധ്പൂരില്‍ ‘സ്കൈറോസ് ‘ പേരില്‍ സംയുക്ത വ്യോമാഭ്യാസം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതാണ് ചൈനയുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നത്.വ്യോമാഭ്യാസത്തിന് വേണ്ടി ഫ്രഞ്ച് വ്യോമസേനയുടെ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉടന്‍ ഇന്ത്യയിലെത്തും. ഇന്തോ-ഫ്രഞ്ച് പതിവ് വ്യോമാഭ്യാസമായ ഗരുഢയ്ക്ക് പുറമേയാണ് പ്രത്യേക വ്യോമാഭ്യാസം സൈകൈറോസ് എന്ന പേരില്‍ നടത്താന്‍ പോകുന്നത്. 2019 ല്‍ നടന്ന ഗരുഢ വ്യോമാഭ്യാസത്തില്‍ ഫ്രാന്‍സ് റാഫേല്‍ വിമാനങ്ങളും ഇന്ത്യ സുഖോയ് വിമാനങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത് എങ്കില്‍ പുതിയ അഭ്യാസത്തിന് ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ റാഫേല്‍ വിമാനങ്ങള്‍ക്കൊപ്പം സുഖോയ് വിമാനത്തിന്‍്റെ പുതിയ പതിപ്പുകളുമാണ് ഇന്ത്യന്‍ വ്യോമസേന വിന്യസിക്കാന്‍ പോകുന്നത്.2020 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാക്കിയ ശേഷമുള്ള ആദ്യത്തെ പ്രധാന വ്യോമഭ്യാസ പ്രകടനമാണ് ജോധ്പൂരില്‍ നടക്കാന്‍ പോകുന്നത്.