ഹൈ​ദ​രാ​ബാ​ദ്: കോ​വി​ഡ് ബാ​ധി​ച്ച തെ​ലു​ങ്ക് സൂ​പ്പ​ര്‍​താ​രം രാം ​ച​ര​ണി​നൊ​പ്പം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച ബ​ന്ധു​വും ന​ട​നു​മാ​യ വ​രു​ണ്‍ തേ​ജി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ല്‍ വ​രു​ണ്‍ തേ​ജ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

രാം ​ച​ര​ണി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ വ​രു​ണ്‍ തേ​ജും പോ​സി​റ്റീ​വാ​യി. ന​വ​ദ​മ്ബ​തി​ക​ളാ​യ നി​ഹാ​രി​ക കൊ​നി​ദേ​ല​യു​ടെ വീ​ട്ടി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളും അ​ഭി​നേ​താ​ക്ക​ളു​മാ​യ അ​ല്ലു അ​ര്‍​ജു​ന്‍, അ​ല്ലു സി​രി​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തി​രു​ന്നു.