കു​വൈ​ത്ത് സി​റ്റി: നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രി​ല്‍​നി​ന്ന് വെ​ബ്‌​സൈ​റ്റി​ന്റെ നി​യ​ന്ത്ര​ണം തി​രി​ച്ചു​പി​ടി​ച്ച​താ​യി കു​വൈ​ത്ത് ദേ​ശീ​യ വി​മാ​ന​ക്ക​മ്ബ​നി​യാ​യ കു​വൈ​ത്ത് എ​യ​ര്‍​വേ​സ്. വെ​ബ്‌​സൈ​റ്റി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി​യ ഹാ​ക്ക​റി​ല്‍​നി​ന്ന് വെ​ബ്‌​സൈ​റ്റ് തി​രി​ച്ചു​പി​ടി​ച്ച​താ​യും ര​ണ്ടു​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സൈ​റ്റ് പു​നഃ​സ്ഥാ​പി​ച്ച​താ​യും കു​വൈ​ത്ത് എ​യ​ര്‍​വേ​സ് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ അ​ല്‍​റാ​യി പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

കു​വൈ​ത്ത് എ​യ​ര്‍​വേ​സി​ന്റെ വി​വ​ര​ങ്ങ​ളൊ​ന്നും ചോ​ര്‍​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ക​മ്ബ​നി​യു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ഓ​ട്ടോ​മേ​റ്റ​ഡ് സി​സ്റ്റം​സ് ക​മ്ബ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.