ആറ്റിങ്ങലിൽ അച്ഛനും മകനും അപകടത്തിൽ മരിച്ച സംഭവം ആത്മഹത്യയെന്ന് സംശയം. വാഹനം നേരെ വന്ന് ഇടിക്കുകയായിരുന്നു എന്ന് ടാങ്കർ ഡ്രൈവർ മൊഴി നൽകി. മരിച്ച പ്രകാശ് ഫേസ്ബുക്കിൽ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്ന് ആറ്റിങ്ങൽ പൊലീസ് മൊഴിയെടുക്കുകയാണ്.

ആറ്റിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും സഞ്ചരിച്ച വാഹനം ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടത്തിൽപ്പെടുന്നത്. ആദ്യം അപകട മരണം എന്ന നിലയിലാണ് വാർത്ത പുറത്ത് വന്നത്. എന്നാൽ പിന്നീട് ഫേസ്ബുക്ക് പോസ്റ്റിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മണികണ്ടേശ്വരം സ്വദേശികളായ പ്രകാശ് 50, ശിവദേവ് 12 എന്നിവരാണ് മരിച്ചത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല… അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056