മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ മന്ത്രിസഭായോഗം ഓൺലൈനായി ചേരും. ഉദ്ധവ് താക്കറെയെ നേരിട്ട് കാണില്ലെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് അറിയിച്ചു. മഹാരാഷ്ട്ര ഗവർണർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം മഹാരാഷ്ട്രയിൽ ഏക്നാഥ്‌ ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കും. ബിജെപിയുടെ പിന്തുണയോടെയാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. എൻഡിഎ ഘടകകക്ഷിയാകും. ഡൽഹിയിൽ ഇതിനായുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഏക്നാഥ്‌ ഷിൻഡെയും ബി ജെ പി ദേശീയ നേതൃത്വവുമായി ധാരണയായെന്നാണ് സൂചന. പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവാദം നൽകി സ്‌പീക്കർക്ക് ഉടൻ കത്തുനൽകും.

നിയമസഭ പിരിച്ചുവിടാനുള്ള നീക്കം തടയുക എന്നുള്ളതാണ് പുതിയ പാർട്ടി രൂപകരണത്തോടെ പദ്ധതിയിടുന്നത്. ഒരുപക്ഷെ നിയമസഭ പിരിച്ചുവിടാൻ തീരുമാനമുണ്ടാകാനുള്ള സാധ്യതയുണ്ട്. മന്ത്രിസഭായോഗം അൽപസമയത്തിനകം ചേരുമ്പോൾ എന്ത് തീരുമാനത്തിലെത്തുമെന്നത് നിർണ്ണായകമാണ്.