മലയാളി താരം സഹൽ അബ്ദുൽ സമദിനെ ഐസ്‌ലൻഡ് ക്ലബായ ഐബിവി ആവശ്യപ്പെട്ടിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്. വായ്പാടിസ്ഥാനത്തിൽ താരത്തെ ക്ലബ് ആവശ്യപ്പെട്ടിരുന്നു എന്നും വിസ പ്രശ്നങ്ങൾ കാരണമാണ് ഈ നീക്കം നടക്കാതിരുന്നതെന്നും സ്കിൻകിസ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഓഗസ്റ്റ് അവസാനം വരെ സഹലിനെ വായ്പയിൽ നൽകാൻ ഞങ്ങൾക്ക് താത്പര്യമുണ്ടായിരുന്നു. ഇത്ര ചുരുങ്ങിയ സമയത്തേക്ക് അയക്കുന്നതിൽ ചില വിസാ പ്രശ്നങ്ങളുണ്ടായിരുന്നു.”- സ്കിൻകിസ് പറഞ്ഞു.