തമിഴകത്ത് മാത്രമല്ല ഇങ്ങ് കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ആരാധകർ ഏറെ സ്നേഹത്തോടെ മക്കൾ സെൽവൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. എങ്ങനെയാണ് അദ്ദേഹത്തിന് ഈ പേര് വീണത്. അതിനു പിന്നിലുള്ള ആളെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ മാമനിതനിന് വേണ്ടി സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

ജനങ്ങളുടെ മകൻ എന്നാണ് മക്കൾ സെൽവൻ എന്ന വാക്കിന്റെ അർത്ഥം. ധർമദൂരൈ എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് ജനങ്ങളെല്ലാവരും വിജയ് സേതുപതിയെ സ്വന്തം കുടുംബാം​ഗത്തേപ്പോലെയാണ് കാണുന്നതെന്ന കാര്യം ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് മക്കൾ സെൽവൻ എന്ന പേര് അദ്ദേഹത്തിന് നല്കാൻ കാരണമെന്നും സീനു രാമസ്വാമി പറഞ്ഞു. യുവൻ ശങ്കർ രാജയും ആർ കെ സുരേഷിന്റെ സ്റ്റുഡിയോ 9- ഉം ചേർന്ന് വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് ‘മാമനിതൻ’. ചിത്രം ഈ വരുന്ന ജൂൺ 24 നു പ്രദർശനത്തിനെത്തും.