രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് കേസുകൾ വീണ്ടും 12000 കടന്നു. 24 മണിക്കൂറിനിടെ 12, 249 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേർ മരിച്ചു.

പ്രതിദിന ടിപിആർ 3.94 ശതമാനമായി ഉയർന്നതും രോഗമുക്തി നിരക്ക് 98.60 ശതമാനമായി താഴ്ന്നതും രാജ്യത്ത് ആശങ്കയായി. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് പകുതിയിലേറെയും രോഗബാധിതരാണ്. ഡൽഹിയിൽ രോഗവ്യാപനം നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. കൃത്യമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും ജാഗ്രത കൈവിടരുതെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.