ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ല്‍ കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന മ​ന്‍​സു​ഖ് ഭാ​യ് വാ​സ​വ ബി​ജെ​പി വി​ട്ടു. പാ​ര്‍​ല​മെ​ന്‍റ് ബ​ഡ്ജ​റ്റ് സ​മ്മേ​ള​ന​ത്തി​ല്‍ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന് ഗു​ജ​റാ​ത്തി​ലെ ബ​റു​ച്ച്‌ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും ആ​റു ത​വ​ണ ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വാ​സ​വ പ​റ​ഞ്ഞു.

ന​ര്‍​മ​ദ ജി​ല്ല​യി​ലെ 121 ഗ്രാ​മ​ങ്ങ​ള്‍ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​നം. ഒ​ന്നാം​മോ​ദി മ​ന്ത്രി​സ​ഭ​യി​ല്‍ ആ​ദി​വാ​സി​ക്ഷേ​മ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു.