മുംബൈ: ബോളിവുഡ് സൂപ്പർ താരം വിക്കി കൗശൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘സാം ബഹാദൂറി’ന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. വിക്കി തന്നെയാണ് ഇക്കാര്യം തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചത്. ഫീൽഡ് മാർഷൽ സാം മനേക് ഷായുടെ ജീവിതകഥ പറയുന്ന ചിത്രം മേഘ്‌ന ഗുൽസാറാണ് സംവിധാനം ചെയ്യുന്നത്.

Vicky Kaushal preps for sam manekshaw  vicky kaushal in sam manekshaw biopic  sam manekshaw biopic  meghna gulzar film on sam bahadur  sam bahadur biopic  സാം മനേക്ഷയാകാൻ വിക്കി കൗശൽ  വിക്കി കൗശൽ പുതിയ ചിത്രം  സാം ബഹാദൂർ  മേഘ്‌ന ഗുൽസാറും വിക്കി കൗശലും ഒന്നിക്കുന്ന പുതിയ ചിത്രം  ഫീൽഡ് മാർഷൽ സാം മനേക്ഷ

റാസിയുടെ തിരക്കഥാകൃത്തായ ഭവാനി അയ്യർ, ബദായ് ഹോ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ശന്തനു ശ്രീവാസ്‌തവ എന്നിവർക്കൊപ്പം മേഘ്‌ന ഗുൽസാറും ചേർന്നാണ് സാം ബഹാദൂറിന്‍റെ തിരക്കഥ ഒരുക്കുന്നത്. സാനിയ മൽഹോത്രയാണ് മനേക് ഷായുടെ ഭാര്യയായ സില്ലോ ആയി വേഷമിടുന്നത്. ഫാത്തിമ സന ​​ഷെയ്‌ഖും ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.