ന്യൂഡൽഹി: രാജ്യത്ത് 9923 പേർക്ക് കൂടി കൊവിഡ്. 17 മരണങ്ങളും 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,890 ആയി.

നിലവിൽ 79,313 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 4,33,19,396 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. ഇതിൽ 4,27,15,193 പേർ രോഗമുക്തി നേടി.നിലവിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവുമാണ്. അതേസമയം 196.32 കോടി വാക്‌സിൻ ഡോസുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തു.