ചെന്നൈ: വിസ്റ്റഡോം ടൂറിസ്റ്റ് കോച്ചുകളുടെ പുതിയ മോഡല്‍ പരീക്ഷിച്ച്‌ ഇന്ത്യന്‍ റെയല്‍വേ. ചെന്നൈയിലെ റെയില്‍വേയുടെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലാണ് വിസ്റ്റഡോം ടൂറിസ്റ്റ് കോച്ചുകള്‍ നിര്‍മിക്കുന്നത്. കോച്ചുകള്‍ 180 കിലോമീറ്റര്‍ വേഗതയുള്ള ഓസിലേഷന്‍ ട്രയല്‍ പൂര്‍ത്തിയാക്കി. പുതിയ ഡിസൈന്‍ കോച്ചുകള്‍ യാത്രക്കാര്‍ക്ക് നവ്യാനുഭൂതി പകരുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് വിസ്റ്റഡോം കോച്ചുകള്‍ കൂടുതലും പ്രവര്‍ത്തിക്കുക. ദാദര്‍, മഡ്ഗാവ്, അര്‍ക്കു വാലി, കശ്മീര്‍ വാലി, ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, കല്‍ക്ക ഷിംല റെയില്‍വേ, കാന്‍ഗ്ര വാലി റെയില്‍വേ, മാത്തേരന്‍ ഹില്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ എന്നിവിടങ്ങളിലാണ് ഇവ സര്‍വീസ് നടത്തുന്നത്.