തിരൂർ: മലപ്പുറത്ത് കാറിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണം പിടി കൂടി.സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഹരിപ്പാട് സ്വദേശികളായ ബാസിത്, മഹേഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1.15 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. മേലാറ്റൂരിൽവെച്ചാണ് പ്രതികൾ വലയിലായത്. കാറിന്റെ രഹസ്യഅറയിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം.