തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ഭീഷണി മുഴക്കിയ ദ മ്പതികള്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എംടി രമേശ്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് പ്രതികരണം. പോസ്റ്റ് കാണാം:

‘ഇനിയും നിങ്ങള്‍ പറയില്ലെ സഖാക്കളെ ന മ്പര്‍ വണ്‍ കേരളം. ഇനിയും നിങ്ങള്‍ പറയുമോ പിണറായി ഭരണം സുന്ദരഭരണമെന്ന്..? കുടിയൊഴിപ്പിയ്ക്കാന്‍ പിണറായിയുടെ പൊലീസ് എത്തിയപ്പോള്‍ പ്രതിരോധിയ്ക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ മരണത്തില്‍ അഭയം പ്രാപിച്ച ദ മ്പതിമാരുടെ ജീവന് പിണറായി മറുപടി പറയണം. കൊന്നതാണ് നിങ്ങളുടെ പൊലീസ്, ഇനി ആ വെന്തു നീറിയ ശവശരീരങ്ങള്‍ കൊണ്ടുപോയ് തിന്നട്ടെ.’

‘മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആ രണ്ട് മക്കള്‍ ആരുടെ ഹൃദയത്തെയാണ് വേദനിപ്പിക്കാത്തത്. എന്‍്റെ അച്ഛനെ നിങ്ങള്‍ കൊന്നുവെന്ന് അവന്‍ വിരല്‍ ചൂണ്ടുന്നത് പൊലീസിന് നേരെയല്ല മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ്, കേരളത്തിന്‍്റെ മനസ്സാക്ഷിക്ക് നേരെ ഉയര്‍ന്ന ആ വിരലുകള്‍ നാം അവഗണിക്കരുത്, കൂടെ നില്‍ക്കണം.’

അതേസമയം പൊലീസ് തര്‍ക്കഭൂമിയില്‍ നിന്നും രാജനേയും കുടുംബത്തേയും ഇറക്കി വിടാന്‍ ശ്രമിച്ച അതേ ദിവസംതന്നെ ഹൈക്കോടതി ഒഴിപ്പിക്കല്‍ തടഞ്ഞുള്ള സ്റ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.