പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആസ്റ്റണ്‍വില്ല ചെല്‍സി മല്‍സരം സമനിലയില്‍ അവസാനിച്ചു. രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പിരിഞ്ഞത്. ആഴ്സണലിനെതിരെ തോല്‍വിക്ക് ശേഷം ജയം അനിവാര്യം ആയിരുന്ന ചെല്‍സിക്ക് സമനിലയില്‍ ഒതുങ്ങേണ്ടി വന്നു. ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് ചെല്‍സി സമനില വഴങ്ങിയത്.

സമനിലയോടെ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്താനും ആസ്റ്റണ്‍വില്ലക്കായി. ചെല്‍സി മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ആസ്റ്റണ്‍വില്ല മികച്ച പ്രതിരോധവുമായി തിളങ്ങി. മുപ്പത്തിനാലാം മിനിറ്റില്‍ ഒലിവര്‍ ആണ് ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത്. ആഹദ്യ പകുതിയില്‍ 1-0 എന്ന നിലയില്‍ അവസാനിച്ചതിന് ശേഷം രണ്ടാം പകുതിയില്‍ അമ്ബതാം മിനിറ്റില്‍ ഒലിവര്‍ സമനില ഗോള്‍ നേടി.