ആത്മഹത്യാ പ്രവണതയുളളവരെ ചികിത്സിച്ചിരുന്ന മാനസികാരോഗ്യ വിദഗ്ധ ആത്മഹത്യ ചെയ്തു. ബെര്‍ക്ക്ഷെയറിലെ കണ്‍സള്‍ട്ടന്‍റ് സൈക്കോളജിസ്റ്റായ ഡോക്ടര്‍ പമേല റീവീസാണ് ആത്മഹത്യ ചെയ്തത്. പൊലീസ് സൂപ്രണ്ടായ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആത്മഹത്യ.

ഭര്‍ത്താവ് മാത്യു റീവീസ് ഇവര്‍ തമ്മിലുള്ള ബന്ധം അവസാനിച്ചതായി വ്യക്തമാക്കി ജൂലൈ 26ന് വീട് വിട്ടിരുന്നു. വീട് വിടുകയാണെന്നും എന്നാല്‍ ഭാര്യയുടെ അമ്മ ഈ വീട്ടിലേക്ക് താമസമാക്കുന്നതിന് താല്‍പര്യമില്ലെന്നും വിശദമാക്കിയായിരുന്നു മാത്യു വീട് വിട്ടത്.

ഇന്നലെ വൈകീട്ട് വീട്ടില്‍ തിരികെയെത്തിയ മാത്യു പമേലയോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ പമേല അമ്മയെ അറിയിച്ചിരുന്നു.