ക്രിക്കറ്റ് താരം എം.എസ് ധോണിയ്ക്ക് സ്ഫിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ഓഫ് ദ് ഡീക്കേഡ്. 2011ലെ നോട്ടിങ്ങാം ടെസ്റ്റില്‍ റണ്‍ ഔട്ട് ആയെന്ന് പറഞ്ഞ് തിരികെ നടന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്ലിനെ കൈകാട്ടി തിരികെ വിളിച്ചതിനാണ് ധോണിയ്ക്ക് അവാര്‍ഡ്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്കുണ്ടായ ഹൃദയപൂര്‍വ്വമായ വിളിയായിരുന്നു ധോണിയുടേതെന്ന് അവാര്‍ഡ് ചേംബര്‍ വിലയിരുത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനെ ആരാധകരുടെ സഹായത്തോടെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

ഐ.സി.സിയാണ് അവാര്‍ഡ് വിവരം പുറത്തു വിട്ടത്.
ഡീകേഡ് അവാര്‍ഡിനുള്ള ലിസ്റ്റില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഉള്‍പ്പെട്ടിരുന്നു. വര്‍ഷങ്ങളോളം ഗ്രൗണ്ടില്‍ ജെന്റില്‍മാനായാണ് ക്യാപ്റ്റന്‍ കൂള്‍ എന്ന് വിശേഷിപ്പിക്കുന്ന ധോണി കളിച്ചതെന്നും വിലയിരുത്തലുണ്ടായി.

ഐ.സി.സി ക്ഷണിച്ച ക്രിക്കറ്റ് ആരാധകര്‍ക്കാണ് കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം ലഭിച്ചത്. 2011 മുതലുള്ള കളി നിരീക്ഷിച്ചാണ് കളിക്കാരെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.