കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ വ്യാഴാഴ്ച്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ഈ മാസം 23 ന് സഭ വിളിയ്ക്കാനുള്ള മന്ത്രിസഭാ ശിപാര്‍ശ നേരത്തെ ഗവര്‍ണര്‍ നിരസിച്ചിരുന്നു. പിന്നാലെ മന്ത്രിസഭാ യോഗം കൂടി 31 ന് സഭാ സമ്മേളനം വിളിക്കാന്‍ ശിപാര്‍ശ ചെയ്തു.

മന്ത്രിമാരായ എ. കെ. ബാലനും വി. എസ്. സുനില്‍കുമാറും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലും സര്‍ക്കാര്‍ വിശദീകരണത്തിലും തൃപ്തനായതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കിയത്.