തിരുവനന്തപുരം: ഡിസംബര്‍ 31ന് തുടങ്ങുന്ന ശബരിമല മകരവിളക്ക് സീസണിലേക്കുള്ള വെര്‍ച്ച്‌വല്‍ ക്യൂ ബുക്കിങ് ഇന്ന് മുതല്‍ ആരംഭിക്കാനൊരുങ്ങുന്നു. വൈകിട്ട് അഞ്ച് മുതലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ജനുവരി ഏഴ് വരെയുള്ള തീയതികളിലേക്കാണ് ബുക്കിങ് നടക്കുന്നത്. ദിവസേന 5000 ഭക്തര്‍ക്കാണ് പ്രവേശനം ഒരുക്കുന്നത്. വെര്‍ച്ച്‌വല്‍ ക്യൂ ബുക്കിങിന് ശേഷം ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തരും സ്രവ പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയതിന് ശേഷം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും ശബരിമലയിലേക്ക് കടത്തിവിടുന്നതായിരിക്കില്ലെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി